ഉത്തര പേപ്പര്‍ കാണാതായ സംഭവം; പ്രോ വൈസ് ചാന്‍സലറുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ പ്രൊ വൈസ് ചാന്‍സലറുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകരുടെ മൊഴിയില്‍ വൈരുധ്യമെന്ന് പൊലീസ് പറഞ്ഞു. ഉത്തര കടലാസുകള്‍ മോഷ്ടിച്ചതാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.

ചില അധ്യാപകരുടെ നിര്‍ദേശ പ്രകാരമാണ് പരീക്ഷ പേപ്പര്‍ മാറ്റിയതെന്നും, ഇതില്‍ ഗൂഢാലോചന നടന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കുന്നുണ്ട്.

പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അധ്യാപക സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തരപേപ്പര്‍ പരീക്ഷ വിഭാഗത്തില്‍ നിന്ന് തന്നെ കണ്ടെത്തിയതോടെ പൊലീസ് അട്ടിമറി ഉറപ്പിച്ചിരുന്നു.

 

Top