north koria aganist america

പ്യോങ്യാങ്:പ്രകോപനമുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ.

പടിഞ്ഞാറന്‍ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് കൊറിയ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

കപ്പലുകള്‍ കൊറിയന്‍ സമുദ്രാതിര്‍ത്തിയിലെത്താന്‍ ഒരാഴ്ചയെടുക്കും. ശത്രുവിന്റെ നീക്കങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തര കൊറിയ പറഞ്ഞു.

ഉത്തര കൊറിയ പ്രശ്‌നമുണ്ടാക്കാന്‍ നോക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ചൈന സഹായിച്ചാലും ഇല്ലെങ്കിലും പ്രശ്‌നം അമേരിക്ക തീര്‍ക്കുമെന്നും ട്രംപ് പറഞ്ഞു, ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ചൈനയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച സിറിയന്‍ സേനയ്‌ക്കെതിരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ ഉത്തര കൊറിയയ്‌ക്കെതിരെയും യുഎസ് ആക്രമണമുണ്ടാകുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

Top