അമേരിക്കയുമായി വേണ്ടത് സമാധാനപരമായ ബന്ധം:ഉത്തരകൊറിയ

ജനീവ :അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തരകൊറിയ.ആണവനിരായുധീകരണത്തിനുള്ള നീക്കങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവും ആവുമെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ചു.

ഉത്തര കൊറിയന്‍ അംബാസിഡര്‍ ഹാന്‍ടെയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഉത്തരകൊറിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായതെന്നും അംബാസിഡര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം ഉറപ്പിക്കാനുള്ള തീരുമാനങ്ങളാണ് അന്നുണ്ടായത്.കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഉത്തരകൊറിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top