North Korea’s Submarine-Launched Ballistic Missile Launch Likely Failed, South Korea Says

സോള്‍ : ഉത്തര കൊറിയ അന്തര്‍വാഹിനിയില്‍ നിന്ന് തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പ്രാരംഭ ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ഇതോടെ കൊറിയന്‍ ഉപദ്വീപില്‍ ഉയരുന്ന സംഘര്‍ഷത്തിന് ഒരു പരിധിവരെ അയവ് വരും. ഉത്തര കൊറിയയുടെ ഭീക്ഷണിയെ നേരാടാന്‍ വെള്ളിയാഴ്ച മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ യുഎസും ദക്ഷിണ കൊറിയയും ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ഉത്തര കൊറിയയിലെ തുറമുഖമായ സിന്‍പോയിനടുത്തു നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാനടുത്തുള്ള സമുദ്രത്തില്‍ തകര്‍ന്നു വീണു എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് ബാലസ്റ്റിക് മിസൈല്‍ പരീക്ഷിക്കാന്‍ മൂന്ന് മാസം മുമ്പ് ഉത്തര കൊറിയ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

Top