North Korea’s Kim Jong-Un puts nuclear arsenal on standby

സോള്‍: ഏത് നിമിഷവും ആണവായുധം പ്രയോഗിയ്ക്കാന്‍ തയ്യാറായിരിയ്ക്കണമെന്ന് സൈന്യത്തിന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ നിര്‍ദ്ദേശം. ഉത്തരകൊറിയന്‍ ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ശത്രുക്കള്‍ക്കെതിരെ വേണ്ടി വന്നാല്‍ അണുവായുധം അടക്കമുള്ള ആയുധങ്ങള്‍ പ്രയോഗിയ്ക്കാനുള്ള സമയമായെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മേഖലയിലെ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിപ്പിയ്ക്കുന്നതാണ് കിം ജോങ് ഉന്നിന്റെ പ്രസ്താവന. ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നിവയ്‌ക്കെതിരെ നേരത്തെ തന്നെ ആണവാക്രമണ ഭീഷണി ഉത്തര കൊറിയ മുഴക്കിയിട്ടുണ്ട്.

യു.എന്‍ രക്ഷാസമിതി ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായി ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കിമ്മിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഹ്രസ്വദൂര പ്രൊജക്‌ടൈല്‍ മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ അറിയിച്ചിരുന്നു. അതിന് മുമ്പ് ഏറെ വിവാദമായ ദീര്‍ഘദൂര റോക്കറ്റ് പരീക്ഷണവും അണുബോംബ് പരീക്ഷണവുമാണ്. ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ നടപടിയിലേയ്ക്ക് നയിച്ചത്.

Top