ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി കിം ചൈനയില്‍

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിലെത്തി. ഇന്നും നാളെയുമാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. കിം ബെയ്ജിങ്ങിലെത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ പന്ത്രണ്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കിം ചൈന സന്ദര്‍ശിക്കുന്നത്.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കിം ചൈന സന്ദര്‍ശിക്കുന്നത്. മാര്‍ച്ച്, മേയ് മാസങ്ങളിലായിരുന്നു ഇതിനു മുമ്പ് സന്ദര്‍ശനം നടത്തിയത്. സ്‌പെഷ്യല്‍ ഫ്‌ളൈറ്റായ എയര്‍ കൊറിയോയിലാണ് ബീജിങ്ങിലേക്ക് എത്തിയതെന്ന് ചൈനയുടെ വാര്‍ത്ത ഏജന്‍സിയായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

kim-china-2

കഴിഞ്ഞ മാര്‍ച്ചില്‍ രഹസ്യമായാണ് കിം ബെയ്ജിങ്ങിലെത്തി ഷിയെ സന്ദര്‍ശിച്ചത്. കിമ്മിന്റെ ആദ്യ വിദേശയാത്രയായിരുന്നു ചൈനയിലേക്ക് നടത്തിയത്. ട്രെയിനിലായിരുന്നു കിം ബെയ്ജിംങ്ങില്‍ എത്തിച്ചേര്‍ന്നത്. കിം -ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രണ്ട് ദിവസം ചൈനയില്‍ ചെലവഴിച്ചിരുന്നു.

kim-china-3

മെയ് മാസത്തില്‍ വടക്കു കിഴക്കന്‍ ചൈനയിലെ ഡാലിയാനിലും രണ്ട് ദിവസം കിം- ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് കിം- ഷി ജിന്‍പിങ്ങിനെ കണ്ടത്. മൂന്നാം തവണയാണ് കിം- ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്.

Top