ഉപരോധം ശക്തമാകുന്നു ; ഉത്തരകൊറിയന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് താഴിട്ട് ചൈന

ബീജിംങ് : ഉത്തരകൊറിയന്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടാന്‍ ഒരുങ്ങി ചൈന.

ഉത്തരകൊറിയക്കെതിരെ യുഎന്‍ പ്രഖ്യാപിച്ച ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നടപടി.

സ്ഥാപനങ്ങള്‍ ജനുവരിക്കുള്ളില്‍ പൂട്ടാനാണ് ഉത്തരവ്. ചൈന-ഉത്തരകൊറിയ സംയുക്ത സംരഭങ്ങളും 120 ദിവസത്തിനുള്ളില്‍ പൂട്ടണം.

ഇതുവഴി ഉത്തരകൊറിയയുടെ വിദേശ വരുമാനം ഇല്ലാതാക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

പുതിയ നടപടി ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ അന്തരീക്ഷത്തിന് വിള്ളലുണ്ടാക്കാനാണ് സാധ്യത.

നിലവില്‍ ഉത്തരകൊറിയയുടെ പ്രധാന വ്യാവസായിക പങ്കാളിയാണ് ചൈന. ഉത്തരകൊറിയയുടെ വരുമാനത്തിന്റെ 90 ശതമാനവും ചൈനയില്‍ നിന്നാണ്.

ഉത്തരകൊറിയയിലേക്കുള്ള പ്രകൃതി വാതക വിതരണവും ചൈന നിര്‍ത്തിവെക്കും. ഇവിടെ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയും തടയും.

ചൈനയില്‍ ഏകദേശം നൂറോള റെസ്റ്റോറന്റുകള്‍ ഉത്തരകൊറിയക്കാര്‍ നടത്തുന്നുണ്ട്. ബീജിങ്ങില്‍ മാത്രം 26 റെസ്റ്റോറന്റ് ഉണ്ട്. ഇതെല്ലാം പൂട്ടേണ്ടി വരും.

യുഎന്‍ ഉപരോധനത്തെ തുടര്‍ന്ന് കനത്ത നഷ്ടമാണ് ഉത്തരകൊറിയ നേരിടാന്‍ പോകുന്നത്.

Top