North Korean ballistic missile launch fails:america

സിയോള്‍: ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും.

ലോഞ്ച് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ സൈനിക പ്രകടനത്തില്‍ നിരവധി വമ്പന്‍ മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കന്‍ മണ്ണില്‍ പോലും നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറിയ ആണവ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് അമേരിക്കയുടെ ആവശ്യമാണ് പുതിയ പ്രതിസന്ധിക്ക് കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ആവശ്യം ഉത്തരകൊറിയ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍ യുദ്ധസാധ്യതയെ കുറിച്ച് പറഞ്ഞതിനു പിന്നാലെയാണ് കൊറിയ സൈനിക ശക്തിപ്രകടനം നടത്തിയത്. ഇതിനകം തന്നെ ഉത്തരകൊറിയ അഞ്ച് ആണവ പരീക്ഷണങ്ങളും നിരവധി മിസൈല്‍ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞു.

അതേസമയം, കൊറിയന്‍ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. കൊറിയക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം.

ഇന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍ ടോക്യോ സന്ദര്‍ശിക്കുന്നുണ്ട്

Top