നോര്‍ത്ത് കൊറിയ പുതിയ മിസൈലുകളുടെ പണിപ്പുരയിലെന്ന് യു എസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ : നോര്‍ത്ത് കൊറിയ പുതിയ മിസൈലുകളുടെ പണിപ്പുരയിലെന്ന് യു എസ് ഇന്റലിജന്റ്‌സിന്റെ റിപ്പോര്‍ട്ട്. സാറ്റലൈറ്റ് ഫോട്ടോഗ്രാഫുകളുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് കൊറിയ മിസൈല്‍ പണിപ്പുരയിലാണെന്ന കാര്യം യു എസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കൊറിയ പുതിയ മിസൈലിന്റെ പണിപുരയിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് പ്രവശ്യയില്‍ ഫ്യുവല്‍ഡ് ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ഐ സി ബി എം)നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നോര്‍ത്ത് കൊറിയയുടെ ആദ്യ ഐ സി ബി മിസൈല്‍ അമേരിക്കയില്‍ എത്താന്‍ കഴിവുള്ളതാണ്.

TRUMPH-KIM-2122

ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചക്കോടിയില്‍ പ്യോങ്യാങില്‍ ആണവ ഭീഷണി ഉണ്ടാവുന്നത് അധികം ദൂരമല്ല എന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, രാജ്യം മിസൈല്‍ പരീക്ഷണം നിര്‍ത്തുമെന്ന കാര്യം കിം ജോങ് ഉന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം Hwasong15 ഐ സി ബി എം ആണ് പ്യാങ്യാങിലെ സാനംഡോങ് പ്ലാന്റില്‍ നിര്‍മാണത്തിലിരിക്കുന്നത്.

ജൂലായ് 7 ന് എടുത്ത സാറ്റലൈറ്റ് ചിത്രത്തില്‍ കടും ചുവപ്പ് മൂടിവെച്ച ട്രെയിലര്‍ കാണിക്കുന്നുണ്ട് ഇത് ഐ സി ബി എം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളോട് സമാനമുള്ളതാണ്.

Top