north korea will continue missile experiment-says north korean minister

സിയൂള്‍: മിസൈല്‍ പരീക്ഷണം ഇനിയും നടത്തുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റയോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരൊക്കെ എതിര്‍ത്താലും മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. ചിലപ്പോള്‍ ഓരോ ആഴ്ച കൂടുമ്പോഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റയോള്‍ ള്‍ അല്ലെങ്കില്‍ ഓരോ മാസവും അതുമല്ലെങ്കില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ആയിരിക്കും മിസൈല്‍ പരീക്ഷണങ്ങള്‍ ഇനി നടത്തുകയെന്നും റയോല്‍ പറഞ്ഞു.

അമേരിക്കന്‍ സൈനിക നടപടി ഉണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും റയോല്‍ പറഞ്ഞു. അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തിങ്കളാഴ്ചയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ പിന്‍തള്ളിയ നിലപാടാണ് ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണം പരാജയപ്പെട്ടുവെങ്കിലും ഇനി ക്ഷമ പരീക്ഷിക്കരുതെന്ന് അന്നും അമേരിക്കയടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തരകൊറിയന്‍ രാഷ്ട്രസ്ഥാപകന്‍ കിം ഇല്‍ സുംഗിന്റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നടത്തിയ സൈനിക പരേഡില്‍ ആയുധശേഖരം പരസ്യപ്പെടുത്തുകയും ഇതിനു പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തുകയുമായിരുന്നു. സൈനിക പരേഡില്‍ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

മിസൈല്‍ പരീക്ഷണം നടത്തിയാല്‍ ഉത്തരകൊറിയയ്ക്ക് മറുപടി നല്‍കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂന്നറിയിപ്പ് വകവയ്ക്കാതെയായിരുന്നു അന്ന് മിസൈല്‍ പരീക്ഷിച്ചത്. ഇതിനു പിന്നാലെ ദക്ഷിണകൊറിയന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു.

Top