North Korea: We won’t abandon nukes with US gun to our head

പ്യോന്‍ഗ്യാങ്ങ്: തങ്ങളുടെ രാജ്യത്തിന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങളും മിസൈല്‍ വിക്ഷേപണങ്ങളും യു.എസിന് പ്രതീക്ഷിക്കാമെന്ന് യു.എസുമായി ഉഭയകക്ഷി ബന്ധത്തിന്റെ ചുമതലയുള്ള ഉയര്‍ന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍.

‘പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് യു.എസാണ്. അവരുടെ സൈനിക ഭീഷണി, ഉപരോധങ്ങള്‍, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവ അവസാനിപ്പിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നിടത്തോളം തലയില്‍ തോക്കുവച്ച് അനുരഞ്ജനം ആവശ്യപ്പെടുന്ന പോലെയാണ്.’ ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയത്തിലെ യു.എസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹാന്‍ സോങ്ങ് റിയോള്‍ അഭിപ്രായപ്പെട്ടു.

ഉത്തരകൊറിയ രണ്ടു മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചതിനെ പിന്തുണച്ച ഹാന്‍, ഒരിക്കല്‍ കൃത്യമായി പരീക്ഷിച്ചു കഴിഞ്ഞാല്‍ ഇത്തരം മിസൈലുകള്‍ ജപ്പാനിലുള്ള യു.എസ് സൈനികത്താവളത്തിനും പസഫിക്ക് ദ്വീപികളിലുള്ള യു.എസിന്റെ പ്രധാന സൈനിക ആസ്ഥാനങ്ങളില്‍ ആണവ യുദ്ധമുഖങ്ങള്‍ ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.

മിസൈല്‍ പരീക്ഷണങ്ങളില്‍ ഉത്തരകൊറിയക്കുള്ള സാങ്കേതികമായി വികസനമാണ് ഇത്തരം പരിക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനെ യു.എസ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കുന്നു എന്ന തരത്തില്‍ കുറ്റപ്പെടുത്തുന്നു. യു.എന്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു എന്നും ഹാന്‍ പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ ആണവശക്തിയായ യു.എസ് ഒരു ശത്രുവായി അവശേഷിക്കുന്നിടത്തോളം ഉത്തരകൊറിയക്ക് സൈനിക ശേഷി വര്‍ദ്ധിപ്പിച്ചേ മതിയാകു. ഉത്തരകൊറിയെ ആക്രമിക്കാന്‍ ആണവ ശക്തിയുള്ള അന്ധര്‍വാഹിനികള്‍ യു.എസ് വിന്യസിച്ചിരുന്നു. മാത്രമല്ല ഉത്തരകൊറിയന്‍ പ്രദേശങ്ങളില്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ പരിശീലനങ്ങളും യു.എസ് സംഘടിപ്പിച്ചിരുന്നതായി ഹാന്‍ ചൂണ്ടിക്കാണിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ തന്റെ രാജ്യം ആക്രമണങ്ങളെ നേരിടാന്‍ സജ്ജമാവേണ്ടതാണ്. യഥാര്‍ത്ഥ പ്രകോപനം സൃഷ്ടിക്കുന്നത് യു.എസ് തന്നെയാണ്, പിന്നെ എങ്ങനെ തന്റെ രാജ്യത്തിന് ഒന്നുചെയ്യാതിരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.

‘ഇന്ന് എന്റെ രാജ്യമൊരു ആണവശക്തിയാണ്. എന്നാല്‍ പണ്ട് യു.എസ് അവരുടെ ആണവായുധങ്ങള്‍ കൊണ്ട് എന്റെ രാജ്യത്തിന് ഭീഷണി ഉയര്‍ത്തി. പക്ഷേ ഇന്ന് എന്റെ രാജ്യത്തിന്റെ ആണവായുധങ്ങള്‍ കൊണ്ട് യു.എസിന് ഭീഷണിയുണ്ടാക്കാന്‍ സാധിക്കുന്നു എന്ന് അഭിമാനത്തോടെ പറയാം.’ ഹാന്‍ പറഞ്ഞു. ഒപ്പം ശത്രുതാനയം ഉപേക്ഷിക്കുക, കൊറിയന്‍ യുദ്ധസമയത്ത് അവസാനിച്ച യുദ്ധവിരാമ ഉടമ്പടി പുനസ്ഥാപിക്കുക, ദക്ഷിണകൊറിയയിലെ സൈന്യത്തെ പിന്‍വലിക്കുക എന്നിവയ്ക്ക് തയ്യാറായാല്‍ യു.എസുമായി ചര്‍ച്ച നടത്താമെന്നും ഹാന്‍ വ്യക്തമാക്കി

Top