North Korea ‘tests long-range missile engine’

സോള്‍: ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഉത്തര കൊറിയ ആയുധ പരീക്ഷണം തുടരുന്നു. ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന ആധുനിക എഞ്ചിന്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ വ്യക്തമാക്കി. യു.എസ് വന്‍കര വരെ ആണവ മിസൈല്‍ എത്തിക്കാനുള്ള ശേഷിയാണ് പുതിയ എഞ്ചിന്‍ ഉറപ്പുനല്‍കുന്നതെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.എസി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ഉള്‍പ്പെടെ ഏതു ചെളിക്കുണ്ടില്‍ കഴിയുന്ന ദുഷ്ടശക്തിക്കെതിരെയും പോരാടാനുള്ള ശേഷി നേടിക്കഴിഞ്ഞതായി എഞ്ചിന്‍ പരീക്ഷണ വിജയത്തെ പ്രശംസിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

ആണവ പരീക്ഷണ മേഖലയില്‍ ഉത്തര കൊറിയ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണ് ഇത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്‍ ഉത്തര കൊറിയ വ്യാപകമായി പരീക്ഷിച്ചുവരികയാണ്. ഇതിനെതിരെ ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തുകയും എക്കാലത്തെയും കടുത്ത ഉപരോധം ഉത്തര കൊറിയ നേരിടുകയുമാണ്. ഇതിന് മറുപടിയാണ് ഉത്തരകൊറിയയുടെ തുടര്‍ച്ചയായുള്ള പ്രകോപനങ്ങള്‍.

Top