വീണ്ടും ഹ്രസ്വ ദൂര മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

പോങ്യാംഗ്: യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ശനിയാഴ്ച വടക്കുകിഴക്കന്‍ ദക്ഷിണ ഹാംഗ്യോങ്ങിലാണ് രണ്ട് മിസൈല്‍ പരീക്ഷിച്ചത്.

ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യമാണ് പുറത്തുവിട്ടത്. ഉത്തരകൊറിയയുടെ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു.

ഈ മാസം ഏഴാമത്തെ തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്. സംയുക്ത സൈനിക പരിശീലനത്തിനിടെ ഉത്തരകൊറിയ ആയുധ പരീക്ഷണം നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും.

നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിനെ ദക്ഷിണ കൊറിയ അപലപിച്ചു.

Top