North Korea test-fires ballistic missile,

സോള്‍: ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് മിസൈല്‍ വിക്ഷേപിച്ചത്‌.

ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലിന്റെ ദൂപരിധി പരീക്ഷണത്തിന് കൈകരിക്കാന്‍ സാധിച്ചില്ലെന്ന് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക വ്യത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, സ്ഥിതിഗതികള്‍ വൈറ്റ് ഗൗസ് നിരീക്ഷിച്ചുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയ്യാറായില്ല.

മിസൈല്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

അമേരിക്കയ്‌ക്കെതിരായ സൈനിക ശക്തിപ്രകടനമെന്ന നിലയ്ക്കാണ് മിസൈല്‍ പരീക്ഷണക്കെ കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.

മിസൈല്‍ ജപ്പാന്‍ കടലിനടുത്താണ് പതിച്ചതെന്നും രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പതിച്ചിട്ടില്ലെന്നും ജപ്പാന്‍ ക്യാബിനറ്റ് ചീഫ് സെക്രട്ടറി പറഞ്ഞു.

2016 ല്‍ രണ്ട് ആണവ പരീക്ഷണങ്ങളും നിരവധി മിസൈല്‍ പരീക്ഷണങ്ങളും നടത്തിയ ഉത്തര കൊറിയ, അമേരിക്കയില്‍ എത്തുന്ന മിസൈല്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്.

Top