വിലക്കുകള്‍ അവഗണിച്ച് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

kim-jong-un

സോള്‍: എതിര്‍പ്പുകള്‍ അവഗണിച്ച് ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ. കിഴക്കന്‍ തീരദേശ നഗരമായ വൊന്‍സണില്‍നിന്ന് മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്.

ദക്ഷിണകൊറിയന്‍ സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. 200 കിലോമീറ്റര്‍ സഞ്ചരിച്ച് യുദ്ധകപ്പലുകളടക്കം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മിസൈല്‍ പരീക്ഷണം നടത്തരുതെന്ന് കര്‍ശനമായ മുന്നറിയിപ്പും നല്‍കി. ഈ വിലക്കുകള്‍ അവഗണിച്ചാണ് ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.

Top