‘ആണവശക്തി തെളിയിക്കാന്‍’; ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ

സോള്‍: പരീക്ഷണ ആണവപോര്‍മുനകളുമായി രണ്ടു ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. കൊറിയന്‍ ഉപദ്വീപില്‍ നിന്ന് 150 മീറ്റര്‍ ഉയരത്തില്‍ 1500 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവ കടലില്‍ പതിച്ചതെന്ന് ഔദ്യോഗിക കെസിഎന്‍എ ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു.

ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ നാവികഎന്‍ജിനുകളും ആയുധങ്ങളും നിര്‍മിക്കുന്ന പുക്ജങ് മെഷിന്‍ കോംപ്ലക്‌സ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് – ദക്ഷിണകൊറിയ വാര്‍ഷിക സൈനികാഭ്യാസം വ്യാഴാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.

Top