ഷീ ജിന്‍പിങിനെ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കിം ജോംങ് ഉന്‍

പ്യോംങ്യാംങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍. ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും കിം പറഞ്ഞു.

ഉത്തര കൊറിയ രൂപീകൃതമായതിന്റെ 70-ാം വാര്‍ഷികത്തില്‍ അതിഥിയായെത്തിയ ചൈനീസ് പ്രതിനിധി ലീ സഹന്‍ഷുവിനോടാണ് കിം തന്റെ ആഗ്രഹം അറിയിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ഒരു തവണ കൂടി ഷീയുമായി കൂടിക്കാഴ്ച നടത്താനായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താനാകുമെന്ന് തനിക്കുറപ്പുണ്ടെന്നും കിം അറിയിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

Top