ഏഷ്യൻ പര്യടനത്തിനിടെ ഡൊണാൾഡ് ട്രംപ് യുദ്ധത്തിന് വേണ്ടി യാചിച്ചു ; ഉത്തര കൊറിയ

Kim Jong Un

സോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഏഷ്യൻ പര്യടനത്തിനിടെ യുദ്ധത്തിന് വേണ്ടി യാചിച്ചുവെന്ന് ഉത്തര കൊറിയ.

ഏഷ്യൻ സന്ദർശനം നടത്തുന്ന അമേരിക്കൻ പ്രസിഡന്റ് അന്തകനാണെന്നും , ഉത്തര കൊറിയയുടെ ഉപദ്വീപിൽ യുദ്ധം ചെയ്യാൻ അദ്ദേഹം യാചിച്ചുവെന്നും ഉത്തര കൊറിയയുടെ വിദേശ മന്ത്രാലയ വക്താവ് സ്റ്റേറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആരോപിച്ചു.

ട്രംപിന്റെ വെല്ലുവിളികൾക്ക് മുൻപിൽ പതറില്ലെന്നും, ഒരിക്കലും ആണവ ആയുധ പരീക്ഷണങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറില്ലെന്നും വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കി .

Top