കിം- ട്രംപ് ഉച്ചകോടി : നോര്‍ത്ത് കൊറിയ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

സീയൂള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ് ഉന്നും തമ്മില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഉത്തര കൊറിയ സന്ദര്‍ശിക്കും. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) യുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരകൊറിയന്‍ പ്രതിനിധിയായ റിയോങ്‌ഹോയുടെ ക്ഷണപ്രകാരമാണ് ലവ്‌റോവ് പ്യോങ്യാങ് സന്ദര്‍ശിക്കുന്നത്.

ലവ്‌റോവ് പ്യോങ്യാങില്‍ വ്യാഴാഴ്ച സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ മാധ്യമ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് യോനാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം റഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ ലവ്‌റോവ് മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ലവ്‌റോവുമായി ചര്‍ച്ച നടത്തിയിരുന്നു.

വടക്കന്‍ കൊറിയയുടെ വൈസ് ചെയര്‍മാനായ കിക് യംഗ് ചോളുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെ യോഗം തീരുമാനിച്ചു. ജൂണ്‍ 12 നാണ് സിംഗപ്പൂരിലേക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയുടെ തലവന്‍ കിം ജോങ്ങ് ഉന്നും കാണുമെന്നാണ് കരുതിയിരുന്നത്. അത് നടപ്പില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞദിവസം യു എസ് പ്രതിനിധി സംഘം തിങ്കളാഴ്ച ഉത്തരകൊറിയയിലെത്തിയിരുന്നു. ആണവനിരായുധീകരണ വിഷയത്തില്‍ ശാശ്വതമായ ഉറപ്പു വാങ്ങലായിരുന്നു യു എസ് സംഘത്തിന്റെ ലക്ഷ്യം.

Top