യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ആദ്യ പ്രതികരണവുമായി ഉത്തര കൊറിയ

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ആദ്യ പ്രതികരണവുമായി ഉത്തര കൊറിയ. യുക്രൈനില്‍ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം യു.എസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. റഷ്യയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ചാണ് പ്യോങ്‌യാങ്ങിന്റെ പ്രതികരണം.

‘യുക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു യു.എസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്’ ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കും പുടിനുമെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, യുദ്ധത്തില്‍നിന്നു പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. യുക്രൈന്‍ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞു റഷ്യയെ പ്രീതിപ്പെടുത്തിയിരിക്കുകയാണ് ഉത്തര കൊറിയ.

 

Top