North Korea releases video of ‘new’ submarine-launched missile test

സോള്‍: മുങ്ങിക്കപ്പലില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിയ്ക്കുന്നതിന്റെ വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. മൂന്ന് ദിവസം മുമ്പായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് അവകാശപ്പെടുന്ന ആണവപരീക്ഷണം ഉത്തരകൊറിയ നടത്തിയത്.

ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷനാണ് ദൃശ്യം പുറത്തുവിട്ടത്. എന്നാല്‍ കഴിഞ്ഞ മാസവും 2014ലും നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് പുതിയ വീഡിയോയെന്നാണ് ദക്ഷിണകൊറിയന്‍ നിലപാട്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഒരു യുദ്ധക്കപ്പലില്‍ മിസൈല്‍ വിക്ഷേപണം ബൈനോക്കുലറിലൂടെ വീക്ഷിയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തരകൊറിയ തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിയ്ക്കുന്നുണ്ടെന്നും ഇത് അവര്‍ ഉയര്‍ത്തുന്ന ആണവഭീഷണി വലുതാക്കുന്നുണ്ടെന്നുമാണ് ദക്ഷിണകൊറിയ ആരോപിയ്ക്കുന്നത്.

Top