ഉത്തര കൊറിയ ജാഗ്രതൈ ! ഇങ്ങനെ കെട്ടിപ്പൂട്ടിയാല്‍ പട്ടിണിയെന്ന് യുഎന്‍

kim-jong

സോള്‍: കൊറോണക്കാലത്ത് സ്വയം ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഉത്തര കൊറിയയിലെ ഏറ്റവും ദുര്‍ബലര്‍ ‘പട്ടിണി ഭീഷണിയിലാണെന്ന്’ യുഎന്‍ മനുഷ്യാവകാശ വിദഗ്ദ്ധന്‍. കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ദരിദ്ര രാഷ്ട്രം കര്‍ശനമായ ഉപരോധത്തിലായിരുന്നു. സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാവുകയും പ്രധാന പങ്കാളിയായ ചൈനയുമായുള്ള വ്യാപാരം കുറയുകയും ചെയ്തു.

ജൂണില്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.സി.ടിവി ഉത്തര കൊറിയ ഒരു ‘ഭക്ഷ്യ പ്രതിസന്ധി’ നേരിടുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഉത്തര കൊറിയയിലെ സാധാരണക്കാര്‍ ‘ അന്തസ്സോടെ ജീവിക്കാന്‍ ദിനംപ്രതി പോരാടുകയാണ്, മോശമാകുന്ന മാനുഷിക സാഹചര്യം ഒരു പ്രതിസന്ധിയായി മാറിയേക്കാം’, മനുഷ്യാവകാശത്തെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ തോമസ് ഒജിയ ക്വിന്റാന തന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഏകദേശം 860,000 ടണ്‍ ഭക്ഷ്യക്ഷാമം ഉത്തര കൊറിയ നേരിടുന്നുണ്ടെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പറഞ്ഞതിന് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് വരുന്നത്. ആണവ ഉപരോധം ലഘൂകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Top