ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്

kim-jong

പ്യോങ്യാംഗ് ; ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. ചൈനാ അതിര്‍ത്തിക്ക് സമീപമാണ് പരീക്ഷണമെന്നാണ് വിവരം.

പര്‍വത മേഖലയിലാണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണമെന്നാണ് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. സി.എന്‍.എന്‍ ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

യോങ്‌ജ്യോ ഡോങ് ബേസിലും സമീപത്തുമായാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും സംശയിക്കുന്നു. പല മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തരകൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് പെന്റഗണും വ്യക്തമാക്കി.

ദക്ഷിണകൊറിയയുമായുള്ള ഉഭയകകക്ഷി ചര്‍ച്ചകളുടെ ഭാഗമായി നേരത്തെ അമേരിക്ക മിസൈല്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഉത്തര കൊറിയന്‍ വിഷയത്തില്‍ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Top