North Korea launches missile from submarine, South Korea

ഉത്തരകൊറിയ: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. സിന്‍പോ തുറമുഖത്തിനടുത്ത് അന്തര്‍വാഹിനിയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍.

രാജ്യാന്തര എതിര്‍പ്പുകള്‍ അവഗണിച്ച് ആണവപരീക്ഷണങ്ങളുമായി മുന്നിട്ടു പോകുമെന്ന പ്രഖ്യാപിത നയത്തിന്റെ തുടര്‍ച്ചയാണ് പുതിയ പരീക്ഷണം.

300 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ 30 കിലോമീറ്റര്‍ ദൂരമാണ് പരീക്ഷിച്ചത്. അന്തര്‍വാഹിനിയില്‍ നിന്ന് നിക്ഷേപിക്കുന്ന മിസൈലിന്റെ സാന്നിദ്ധ്യം മുന്‍കൂട്ടി കാണാനാവില്ലെന്നതും ഭീഷണിക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഭരണകക്ഷിയുടെ സമ്പൂര്‍ണ വാര്‍ഷിക സമ്മേളനം അടുത്തമാസം നടക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ ഏകാധിപതിയായ കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷണത്തിലൂടെ വീണ്ടും ശക്തിപ്രകടനത്തിന് തയ്യാറായത്.

അതേസമയം, മിസൈല്‍ പരീക്ഷണം തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്ത് എത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.

നേരത്തേ, ആണവ മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ പേരില്‍ ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കെയാണ് പുതിയ മിസൈല്‍ പരീക്ഷണ വാര്‍ത്തയും പുറത്തു വരുന്നത്.

Top