ട്രംപ് മനോരോഗിയാണെന്ന് വിമര്‍ശിച്ച് പുതിയ പ്രകോപനവുമായി ഉത്തര കൊറിയ

സോള്‍: അമേരിക്കയ്ക്കു നേരെ പുതിയ പ്രകോപനവുമായി ഉത്തര കൊറിയ. ട്രംപ് മനോരോഗിയാണെന്ന് വിമര്‍ശിച്ച് ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പിന്നാലെ പോകുന്ന ദക്ഷിണ കൊറിയ നാശത്തിലേയ്ക്കാണ് പോകുന്നതെന്നും ഉത്തര കൊറിയയുമായി ഏറ്റുമുട്ടല്‍ നടത്തി ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

ആണവമിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ ജയിലില്‍നിന്ന് അബോധാവസ്ഥയില്‍ വിട്ടുനല്‍കിയ അമേരിക്കന്‍ വിദ്യാര്‍ഥിയായ ഓട്ടോ വാമ്പിയര്‍ മരിച്ച സംഭവം ഇരു രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്‌നം രൂക്ഷമാക്കിയിരുന്നു.

Top