North Korea fires long-range rocket despite warnings

സോള്‍: ലോകത്തെ ഞെട്ടിച്ച് അണുപരീക്ഷണം നടത്തിയ ഉത്തരകൊറിയ കടുത്ത എതിര്‍പ്പിനെയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും അവഗണിച്ച് ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഭൂമിയെ നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ‘ക്വാങ്യോങ്‌സോങ്’ എന്ന ഉപഗ്രഹം ഫിബ്രവരി എട്ടിനും 25 നും ഇടയില്‍ വിക്ഷേപിക്കുമെന്നാണ് ഉത്തരകൊറിയ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ വിക്ഷേപണം നടന്നതായി ദക്ഷിണ കൊറിയ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതരയ്ക്കായിരുന്നു വിക്ഷേപണം.

ഉപഗ്രഹ വിക്ഷേപണത്തിലുപരി ദീര്‍ഘദൂര റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുകയാണ് ഉത്തരകൊറിയ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മറ്റ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്.

മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഉത്തരകൊറിയയുടെ ഉപഗ്രഹവിക്ഷേപണത്തിനെതിരെ യു.എസ്സും ജപ്പാനും ദക്ഷിണകൊറിയയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയ കനത്തവില നല്‍കേണ്ടിവരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ചൈനയുടെ വിദേശകാര്യമന്ത്രാലയവും ആശങ്ക രേഖപ്പെടുത്തി.

ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും ആവശ്യപ്പെട്ടു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഉപഗ്രഹവിക്ഷേപണമെന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നു.

2012 ഡിസംബറിലാണ് ഉത്തര കൊറിയ ഇതിനുമുമ്പ് ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചത്. ആണവ, മിസൈല്‍ പദ്ധതികളുടെ പേരില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്‍ക്കവേയാണ് കഴിഞ്ഞമാസം അവര്‍ അണുപരീക്ഷണം നടത്തിയത്.

തങ്ങള്‍ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളുടെ രണ്ട് പതിപ്പുകള്‍ ഉത്തരകൊറിയ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്നതാണ് ഈ മിസൈലുകളെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ ഇതുവരെ ഇത് പരീക്ഷിച്ചതായി തെളിവുകളൊന്നുമില്ല. ഇതോടൊപ്പം ആണവപോര്‍മുന മിസൈലില്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലുമാണ് ഉത്തരകൊറിയ

Top