വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയ

സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയ. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്താണ് 2 ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ പറഞ്ഞു.

ഒരാഴ്ച്ചയ്ക്കിടെ ഇത് മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.59 നും 3.23 നും ഹാംഗിയോംഗ് പ്രവിശ്യയിലെ യോംഗ്ഹംഗില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചെന്നാണ് വിവരം.

Top