ഒളിമ്പിക്‌സ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷം മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്ത് ഉത്തര കൊറിയ

പ്യോങ്‌യാങ്: ടോക്യോ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിന് രണ്ട് ദിവസം ശേഷം ആദ്യമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്ത് ഉത്തര കൊറിയ. ഒളിമ്പിക്‌സില്‍ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോള്‍ മത്സരം ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ഈയാഴ്ച സംപ്രേഷണം ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തിന്റെ 70 മിനിറ്റ് കമന്ററി കൂടാതെ കുറഞ്ഞ റെസല്യൂഷനില്‍ സംപ്രേഷണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ ദൃശ്യങ്ങള്‍ എങ്ങനെ കിട്ടിയെന്നത് വ്യക്തമല്ല. ജൂലൈ 21 നാണ് മത്സരം നടന്നത്.

ഒളിമ്പിക്‌സില്‍ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോള്‍ മത്സരമാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. മുന്‍കാലങ്ങളില്‍ ഏഷ്യാ പസഫിക്ക് ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ ദക്ഷണ കൊറിയന്‍ പ്രക്ഷപണ സംവിധാനം എസ്ബിഎസുമായി സഹകരിച്ച് ഉത്തര കൊറിയയ്ക്ക് ഒളിമ്പിക്‌സ് പ്രക്ഷേപണ സൗകര്യം ഒരുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായിരുന്നില്ല.

Top