north korea bans malaysians leaving country kim jong nam crisis

Kim Jong Un

പ്യോങ്യാങ് : മലേഷ്യ – ഉത്തരകൊറിയ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ‘യുദ്ധ’ത്തില്‍ മലേഷ്യക്കാരെ ബന്ദികളാക്കിയിരിക്കുകയാണ് ഉത്തരകൊറിയ.
ഇതേത്തുടര്‍ന്ന് ഉത്തരകൊറിയന്‍ പൗരന്മാര്‍ രാജ്യം വിടുന്നതു മലേഷ്യന്‍ സര്‍ക്കാരും വിലക്കി. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിങ് ജോങ് നാമിനെ മലേഷ്യയിലെ ക്വാലലംപൂരില്‍ വച്ച് കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

മലേഷ്യയില്‍ ഉണ്ടായ സംഭവം ശരിയായ രീതിയില്‍ പരിഹരിക്കാതെ മലേഷ്യന്‍ പൗരന്മാര്‍ രാജ്യംവിട്ടു പോകുന്നതു വിലക്കുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

പിന്നാലെ, ഉത്തരകൊറിയയുടെ എംബസി ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ പൗരന്‍മാരും രാജ്യം വിടുന്നത് മലേഷ്യയും വിലക്കിയിട്ടുണ്ട്.

കിങ് ജോങ് നാമിന്റെ കൊലയാളികള്‍ മലേഷ്യയിലെ ഉത്തരകൊറിയന്‍ എംബസിയില്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്നാണു നടപടിയെന്ന് മലേഷ്യയും അറിയിച്ചു.

Top