North Korea at UN: US faces ‘consequences beyond imagination’

യുണൈറ്റഡ് നേഷന്‍സ്: സ്വയം പ്രതിരോധത്തിന് മാത്രമാണ് ആണവായുധം വികസിപ്പിക്കുന്നതെന്ന് ഉത്തര കൊറിയ.

യു.എന്‍ പൊതുസഭയില്‍ സംസാരിക്കവെ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തരകൊറിയ ആണവശേഷി വര്‍ധിപ്പിക്കും. അമേരിക്ക ഉയര്‍ത്തുന്ന ഭീഷണി നേരിടേണ്ടതുണ്ട്. അണവ പദ്ധതിയുമായി മുന്നോട്ട് പോകുകയെന്നത് രാജ്യത്തിന്റെ നയമാണ്. രാജ്യസുരക്ഷക്കും കൊറിയന്‍ ഉപദ്വീപിന്റെ സമാധാനത്തിനും ആണവായുദ്ധം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ വിലക്കും പ്രതിരോധങ്ങളും മറികടന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസവും ആണവ പരീക്ഷണം നടത്തിയിരുന്നു. ഉത്തരകൊറിയയുടെ നടപടിയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഐക്യരാഷ്ട്രസഭയുടെ വിലക്ക് നിലനില്‍ക്കെ തങ്ങള്‍ ആണവ പരീക്ഷണവുമായി മുന്നോട്ട് പോകുമെന്ന് ഉത്തരകൊറിയ സ്ഥാനപതി കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. ആണവായുധങ്ങളുടെ ഔദ്യോഗിക രാഷ്ട്രമാണ് ഉത്തരകൊറിയയെന്നും അമേരിക്കയാണ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുന്നതിന് കാരണമെന്നും കിം ജോങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top