കൊറിയകള്‍ സമാധാന പാതയിലേക്കോ ? ഉച്ചകോടി പരിഗണിക്കുന്നതായി ഉത്തര കൊറിയ

പ്യോങ്യോങ്: പരസ്പര ബഹുമാനം ഉറപ്പുവരുത്താന്‍ കഴിയുമെങ്കില്‍ ദക്ഷിണ കൊറിയയുമായുള്ള ഒരു ഉച്ചകോടി പരിഗണിക്കുമെന്ന് ഉത്തര കൊറിയ പറഞ്ഞതായി സംസ്ഥാന വാര്‍ത്താ ഏജന്‍സി കെസിഎന്‍എ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം ഔദ്യോഗികമായ് അവസാനിപ്പിക്കണമെന്ന് തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് ജോ മേയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിഷ്പക്ഷതയും പരസ്പര ആദരവും ഉണ്ടായാലേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സുഗമമാകൂ എന്ന് കൊറിയന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ സഹോദരിയുമായ കിം യോ ജോങ് പറഞ്ഞു.

കൊറിയന്‍ യുദ്ധത്തിന് ശേഷം രാജ്യങ്ങള്‍ തമ്മില്‍ നല്ല ബന്ധമല്ല. യുദ്ധം സമാധാന ഉടമ്പടിയിലല്ല, വെടി നിര്‍ത്തലില്‍ ആണ് അവസാനിച്ചത്. അതുകൊണ്ട് സാങ്കേതികമായി രാജ്യങ്ങള്‍ യുദ്ധത്തില്‍ തന്നെയാണ്.

എന്നാല്‍ 2018ല്‍ കിമ്മും ട്രമ്പും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച നടന്നു. മൂന്നു വട്ടം കൊറിയന്‍ തലവന്മാര്‍ പരസ്പരം കണ്ടു. സാധ്യമാകുമ്പോള്‍ സാമ്പത്തിക സഹകരണം പുനരാരംഭിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. ഉത്തര കൊറിയയുടെ ഉപരോധം അവസാനിക്കുമെന്നും അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പക്ഷെ ട്രമ്പുമായുള്ള രണ്ടാം ഉച്ചകോടി തകര്‍ന്നു. ഉപരോധം തുടര്‍ന്നു. പ്യോങ്യോങ് വിരുദ്ധ ലഘുലേഖകള്‍ കൂടിയായതോടെ കാര്യങ്ങള്‍ പഴയപടിയായി. സൈനിക നിരോധന മേഖലയില്‍ ഹോട്ട് ലൈന്‍ ആശയവിനിമയമാകാം എന്ന ഉറപ്പിലാണ് സൗഹാര്‍ദ്ദ പശ്ചാത്തലമൊരുങ്ങിയത്.

Top