നടപടി അപകടകരമാണ് ; അമേരിക്കക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

സോള്‍ : കൊറിയന്‍ തീരത്തെ അമേരിക്കന്‍ പടയൊരുക്കം പുതിയൊരു ശീതയുദ്ധത്തിലേക്ക് നയിക്കുമെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയ വക്താവ്. അമേരിക്കന്‍ നടപടി അപകടകരമാണ്, പ്രശ്‌നപരിഹാരങ്ങള്‍ക്ക് ചര്‍ച്ചയാകാമെന്ന നിലപാടില്‍ തന്നെയാണ് തങ്ങളുള്ളത്. എന്നാല്‍ സൈനിക ഭീഷണിയോടെയുള്ള അനുനയ നീക്കങ്ങള്‍ക്ക് തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് അമേരിക്ക കാലിഫോര്‍ണിയയിലെ സാന്‍ നിക്കോളാസ് ദ്വീപില്‍ നിന്നും ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തിയത്. കൂടാതെ കൊറിയന്‍ മേഖലയില്‍ എഫ്-35 മിസൈല്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ വിന്യസിക്കാനും ശ്രമം നടക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ ഹാനോയിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന് ശേഷം ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ജൂണിലാണ് അത് പുനരാരംഭിച്ചത്.

Top