സാധാരണക്കാരെ വലച്ച് സവാളയുടെ വില കുതിച്ചുയര്‍ന്നു. . .

big onion

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ സവാളയുടെ വില കുതിച്ചുയര്‍ന്നു. ഒരു മാസം മുമ്പ് കിലോയ്ക്ക് 20 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയുടെ വില ഇപ്പോള്‍ എഴുപതില്‍ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാന്‍ കാരണമായിരിക്കുന്നത്.

വിപണിയില്‍ സവാള കിട്ടാനില്ലാതായതോടെ വ്യാപാരികള്‍ തോന്നുന്ന പോലെ വില ഈടാക്കുന്നതും സാധാരണക്കാരെ വലച്ചിരിക്കുകയാണ്. ന്യായവില കടകളില്‍ കിലോയ്ക്ക് 24 രൂപയ്ക്കാണ് സവാള നല്‍കുന്നത്. പക്ഷെ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമേ സവാള ലഭിക്കുകയുള്ളൂവെന്ന അവസ്ഥയാണ്.

Top