നിറദീപങ്ങളുടെ ശോഭയില്‍ ഇന്ന്​ ദീപാവലി

ന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നല്‍കിയും ദീപാവലി ആഘോഷിക്കുകയാണ് നാടും നഗരവും.

തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മ​ഹാ​വി​ഷ്​​ണു ന​ര​കാ​സു​ര​നെ വ​ധി​ച്ച്‌​ ജ​ന​ങ്ങ​ളെ ര​ക്ഷി​ച്ച ദി​വ​സ​മാ​ണ്​ ദീ​പാ​വ​ലി​യെ​ന്നാ​ണ്​ ഐ​തി​ഹ്യം. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.

അന്തരീക്ഷ മലിനീകരണം തടയാന്‍ പടക്കം ഒഴിവാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍‌. കൊണാട്ട് പ്രേസില്‍ 6 -10 മണിവരെ ഒരു മണിക്കൂര്‍ ഇടവിട്ട് തിങ്കളാഴ്ച വരെ ലേസര്‍ ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

തിരക്കിനിടയിൽ ആവര്‍ത്തിക്കുന്ന മോഷണം തടയാനുള്ള കഠിന ശ്രമത്തിലാണ് പൊലീസ്. ഒപ്പം ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്നൊരുക്കിയ സുരക്ഷ വലയത്തിലാണ് നഗരം.

Top