കൊടും തണുപ്പില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്ന പശ്ചാത്തലത്തില്‍ മദ്യപിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കുമെന്നും ഇത് അപകടകരമാണെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വീടിനകത്ത് തന്നെ തുടരണമെന്നും വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാന്‍ ചര്‍മ്മം നനവുള്ളതായി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിലും അതിശൈത്യം അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും അതിശൈത്യത്തിന് നേരിയ ശമനമുണ്ടാകുമെങ്കിലും പിന്നീട് തണുപ്പ് വര്‍ധിക്കും. ഡിസംബര്‍ 29 മുതല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത ശൈത്യം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Top