എന്‍ഐഎ റെയ്ഡ്; പിടിയിലായ പത്ത് പേരെ പന്ത്രണ്ട് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

punishment

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ എന്‍ഐഎ റെയ്ഡില്‍ പിടിയിലായ പത്ത് പേരെ പന്ത്രണ്ട് ദിവസത്തേയ്ക്ക് പട്യാല ഹൗസ് കോടതി റിമാന്‍ഡ് ചെയ്തു. ക്യാമറയുടെ മുമ്പാകെ വേണം ഇവരുടെ മൊഴിയെടുക്കാനെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അജയ് പാണ്ഡെ ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി, അമര, ലക്‌നൗ, മീററ്റ് തുടങ്ങി 17 സ്ഥലങ്ങളിലായി എന്‍.ഐ.എ നടത്തിയ റെയ്ഡിലായിരുന്നു പ്രതികള്‍ കുടുങ്ങിയത്. പ്രാദേശികമായി നിര്‍മ്മിച്ച റോക്കറ്റ് ലോഞ്ചര്‍, പൊട്ടാസ്യം ക്ലോറൈഡും നൈട്രേറ്റും സള്‍ഫറുമടങ്ങുന്ന 25 കിലോ സ്‌ഫോടകവസ്തു ശേഖരം, ഏഴു പിസ്റ്റലുകള്‍, 112 അലാറം ക്ലോക്കുകള്‍, പൈപ്പ് ബോംബുണ്ടാക്കുവാനുള്ള പൈപ്പുകള്‍, 135 സിം കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, മെമ്മറി കാര്‍ഡുകള്‍, ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Top