North Gujarat Town Mehsana After Patel Protesters, Police Clash

മെഹ്‌സാന: പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തടവിലുള്ള സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പട്ടേലുമാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഗുജറാത്തിലെ മെഹ്‌സാനയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പ്രതിഷേധക്കാര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു.

സംഭവത്തെത്തുടര്‍ന്ന് മെഹ്‌സാനയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നേരത്തേ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നതായി ജില്ലാ കലക്ടര്‍ ലോച്ചന്‍ സഹ്‌റ പറഞ്ഞു. എന്നാല്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ തടഞ്ഞ പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയായിരുന്നു. സൂറത്ത് ജയിലിലാണ് ഹര്‍ദ്ദിക് പട്ടേലിനെ പാര്‍പ്പിച്ചിരിക്കുന്നത്. ദര്‍ദ്ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിട്ടുണ്ട്. പട്ടേല്‍ സംവരണ വിഷയത്തില്‍ ഹര്‍ദ്ദിക്കിനൊപ്പം ജയിലിലുള്ള മൂന്ന് സമരനേതാക്കള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യമുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മാസം മുതലാണ് രണ്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് സൂറത്തിലെ ലജ്പൂര്‍ ജയിലില്‍ ഹാര്‍ദ്ദിക് പട്ടേലിനെ തടവിലാക്കിയത്.

Top