ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ ബെംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് മിന്നും ജയം

ഗോഹട്ടി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ആദ്യ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബംഗളുരു എഫ്.സിയെയാണ് നോര്‍ത്ത് ഇൗസ്റ്റ് കീഴടക്കിയത്.

റെഡീം ട്ലാങ്കിന്‍റെ മികച്ച ഗോളിലൂടെ ഇരുപതാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തു. 82-ാം മിനിട്ടില്‍ ഷിസ്കോ ഹെര്‍ണാണ്ടസ് ബംഗളുരുവിന്റെ മറുപടി ഗോള്‍ നേടി. സമനിലയിലവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ വിധി മാറ്റിയെഴുതിയത് ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ മസീക്ക പെയ്സീ നേടിയ ഗോളാണ്.

തൊണ്ണൂറ്റിയഞ്ചാം മിനിറ്റില്‍ ജുവാന്‍ മാസ്കിയ നേടിയ അത്യുജ്വലമായ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരുവിനെ മുട്ടുകുത്തിക്കുകയായിരുന്നു.

Top