ഐഎസ്എലിൽ മുംബൈയെ തകർത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഡ്‌ഗാവ്: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്‌പ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ക്വസി അപിയയുടെ വിജയഗോള്‍ പിറന്നത്. അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളില്‍ പെനാല്‍റ്റി വഴങ്ങിയതാണ് തിരിച്ചടിയായത്.

ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് ഇറങ്ങിയത്. സീസണില്‍ ക്ലബിലെത്തിയ ബാർത്തലോമിയോ ഒഗ്‌ബചേ, ഹ്യൂഗോ ബൗമസ്, ആഡം ലെ ഫ്രോണ്ടെ, എന്നീ വമ്പന്‍മാര്‍ സെ‍ർജിയോ ലൊബേറയുടെ മുംബൈ സിറ്റിക്കായി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.

Top