നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈസ്റ്റ് ബംഗാളിനെ നേരിടും

isl

വെള്ളിയാഴ്ച ഗോവയിലെ ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈ സീസണിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലാത്തതിനാൽ മൂന്ന് പോയിന്റുകൾ തന്നെയാണ് ക്ലബ്ബുകൾ ലക്ഷ്യമിടുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ തോറ്റപ്പോൾ, ഈസ്റ്റ് ബംഗാളിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില വഴങ്ങിയാണെത്തുന്നത്.

ഖാലിദ് ജാമിലിന്റെ നോർത്ത് ഈസ്റ്റിന് ഈ സീസൺ വളരെ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്, നിലവിൽ
നാല് പോയിന്റുമായി ലീഗ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ ഒന്ന് ജയിക്കുകയും ഒരു സമനിലയും നാലിൽ തോൽക്കുകയും ചെയ്തവരാണ് ഹൈലാൻഡേഴ്സ്.

Top