ശാസ്ത്ര ലോകത്തിന് അത്ഭുതമായി പറക്കും അണ്ണാന്‍

വാഷിങ്ങ്ടണ്‍: രാത്രിയില്‍ പറക്കുന്ന, നിറം മാറുന്ന അണ്ണാനെ വടക്കേ അമേരിക്കയില്‍ നിന്നു കണ്ടെത്തി. അമേരിക്കയിലുള്ള ചിലയിനം പറക്കും അണ്ണാന്‍മാരാണ് രാത്രികാലങ്ങളില്‍ നിറം മാറുന്നതെന്ന് ശാസ്ത്രഞജ്ഞന്‍മാര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നു.

വിന്‍കോണ്‍സിന്‍ നോര്‍ത്ത് ലാന്‍ഡ് കോളേജിലെ വനശാസ്ത്ര പ്രൊഫസര്‍ ആയ ജോണ്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ രാത്രയില്‍ ചെടികള്‍ക്കിടയില്‍ പരീക്ഷണം നടത്തുന്നതിനിടയിലാണ് പറക്കും അണ്ണാനെ കണ്ടത്തിയത്. അള്‍ട്രവയലറ്റ് ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ച് ചെടികള്‍ക്കിടയില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ അപ്രതീക്ഷമായി അണ്ണാന്റെ ദേഹത്ത് ലൈറ്റ് പതിഞ്ഞത്. ലൈറ്റ് പതിഞ്ഞതിനു ശേഷം അണ്ണാന്റെ ദേഹം പിങ്ക് കളര്‍ ആകാന്‍ തുടങ്ങി. പിന്നീട് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് നിറം മാറുന്ന അണ്ണാനെപറ്റിയുള്ള വിവരങ്ങള്‍ കൂടുതല്‍ പുറത്തു വന്നത്.

എന്തുകൊണ്ടാണ് പറക്കും അണ്ണാന്മാറുടെ നിറം മാറുന്നത് എന്നതിനേപ്പറ്റിയുള്ള ശാസ്ത്രീയ വശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കായിട്ടില്ല. മാമോളജി ജേര്‍ണലാണ് പറക്കും അണ്ണാനെ പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Top