സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി

രാജ്യത്ത് എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന 230 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് തുടരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സാധാരണ പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം പരിമിതമായ അടിസ്ഥാനത്തില്‍ മാത്രം ഓടുന്ന മുംബൈയിലെ ലോക്കല്‍ ട്രെയിനുകളും ഓടുന്നത് തുടരും. പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യാനുസരണം അധിക, പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു.

എല്ലാ പ്രത്യേക ട്രെയിനുകളും മെയ് 12 മുതല്‍ രാജധാനി റൂട്ടുകളിലെ 12 ജോഡി ട്രെയിനുകളും ജൂണ്‍ 1 മുതല്‍ ഓടുന്ന 100 ജോഡി ട്രെയിനുകളും ഓടുന്നത് തുടരും. അവശ്യ സേവന ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി മുംബൈയില്‍ അടുത്തിടെ ആരംഭിച്ച പരിമിതമായ പ്രത്യേക സബര്‍ബന്‍ സര്‍വീസുകളും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top