ദില്‍ബര്‍ ഡാന്‍സര്‍ ‘സ്ത്രീ’യിലൂടെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു

ജോണ്‍ അബ്രഹാം ചിത്രം സത്യമേവ ജയതേയിലെ ദില്‍ബര്‍ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നോറ ഫത്തേഹി വീണ്ടുമെത്തുന്നു. രാജ്കുമാര്‍ റാവുവിന്റെയും ശ്രദ്ധ കപൂറിന്റെയും പുതിയ ചിത്രം സ്ത്രീയിലൂടെയാണ് ഗംഭീര ഡാന്‍സുമായി നോറ എത്തുന്നത്. ബാഹുബലി, റോക്കി ഹാന്‍ഡ്‌സം എന്നീ ചിത്രങ്ങളിലും നോറ തന്റെ ഐറ്റം നമ്പര്‍ ഡാന്‍സുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘കമരിയ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ന് പുറത്തുവിടുന്നത്. നോറ, രാജ്കുമാര്‍ റാവു, അപര്‍ശക്തി ഖുറാന എന്നിവരും വീഡിയോയില്‍ ഉണ്ടാകും. നോറ ഇന്‍സ്റ്റഗ്രാമില്‍ ഗാനത്തിലെ തന്റെ ലുക്കിലുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ഹൊറര്‍ കോമഡി ചിത്രമായാണ് സ്ത്രീ ചിത്രീകരിച്ചിരിക്കുന്നത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധ്യപ്രദേശിലെ ചന്തേരിയിലാണ് പ്രധാന ലൊക്കേഷന്‍. ഉള്‍പ്രദേശത്തെ ആസ്പദമാക്കിയാണ് കഥയുടെ പോക്ക്. ദിനേശ് വിജയന്റെ മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top