വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്‌ട്രേഷന്‍ കേന്ദ്രാനുമതി ലഭിച്ചാലുടന്‍ നടപ്പാക്കും

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കുടുങ്ങി വിദേശരാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചാലുടന്‍ നടപ്പാക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

ക്വാറന്റൈന്‍ അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്‌ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ലെന്നും നോര്‍ക്ക അറിയിച്ചു.

കേരളത്തിലെ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ ആരംഭിക്കുമെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

Top