ഇരുകൈകള്‍ ചേര്‍ത്തു പിടിച്ച ചിത്രം പങ്കുവെച്ച് നൂറിന്‍ ഷെരീഫ്; വെളുപ്പെടുത്തല്‍ പ്രണയമോ?

മര്‍ ലുലുവിന്റെ ചിത്രം ഒരു അഡാര്‍ ലൗവിലൂടെ ശ്രദ്ധേയമായ താരമാണ് നൂറിന്‍ ഷെരീഫ്. സിനിമയിലേതുപോലെ തന്നെ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. നൂറിന്‍ ഷെരീഫിന്റെ ഫോട്ടോകളും വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ള ഫോട്ടോയാണ് നൂറിന്‍ ഷെരീഫ് പങ്കുവച്ചിരിക്കുന്നത്. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഫോട്ടോ.

എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍-എന്ന് കുറിച്ചുകൊണ്ടാണ്ടാണ് നൂറിന്‍ ഷെരീഫ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ആരാണെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിന്‍ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല.

Top