മേയ്ക്കപ്പില്‍ വിജയം കണ്ടു; തെറ്റിദ്ധരിച്ചവര്‍ക്ക് വേണ്ടി വീഡിയോ പങ്കുവെച്ച് നൂറിന്‍

മര്‍ ലുലുവിന്റെ ചിത്രമായ ഒരു അഡാര്‍ ലൗവിലൂടെ ശ്രദ്ധേയമായ താരമാണ് നൂറിന്‍ ഷെരീഫ്. സിനിമയിലേതുപോലെ തന്നെ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. നൂറിന്റെ ജീവിതത്തിലെ ഓരോ രസകരമായ നിമിഷങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ഏറെ ചര്‍ച്ചയായിരുന്നു. കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രത്തില്‍ നൂറിന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന
വാക്കുകളും വാര്‍ത്തകള്‍ തരംഗമാവുന്നതിന് കാരണമായി.

എന്നാല്‍ ഈ സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്‍. ‘ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരുവാക്ക്. ഞാന്‍ എന്നെ നന്നായി സ്‌നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്’- നൂറിന്‍ കുറിച്ചു.

ഒരു പുരുഷന്റെ കൈ പോലെ തോന്നിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നൂറിന്‍ പങ്കുവെച്ചത്. ‘എന്റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ – ഇതായിരുന്നു ചിത്രത്തിനൊപ്പമുണ്ടായിരുന്ന കുറിപ്പ്.

Top