നൂറനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും സ്‌കൂളിലും കരിങ്കൊടിയും റീത്തും

കായംകുളം: നൂറനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും സ്‌കൂളിലും കൊടിമരങ്ങളില്‍ കരിങ്കൊടിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തുംവച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്എസ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടിയും കൊടിമരത്തിന് താഴെ റീത്തും കണ്ടെത്തിയത്.

കരയോഗം ഭാരവാഹികള്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

അതേസമയം കൊല്ലം പരവൂര്‍ പൂതക്കുളത്ത് എന്‍എസ്എസ് കരയോഗത്തിന് നേര്‍ക്കും ആക്രമണമുണ്ടായി. പൂതക്കുളം ഇടവെട്ടം 3638 നമ്പര്‍ കരയോഗത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top