നോണ്‍സെന്‍സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ജോണി സാഗരിഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുതുമുഖമായ റിനോഷ് ജോര്‍ജ് നായകനാവുന്ന നോണ്‍ സെന്‍സിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ദേ കോള്‍ മി നോണ്‍സെന്‍സ് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. റിനോഷ് ജോര്‍ജാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിനോഷ് തന്നെയാണ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എം സി ജിതിനാണ്. സ്‌കൂള്‍ കൗമാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍, കെ പി എ സി ലളിത, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

വ്യത്യസ്ത തലങ്ങളില്‍ സഞ്ചരിക്കുന്ന കഥയില്‍ ബിഎംഎക്‌സ് സൈക്കിള്‍ സ്‌പോര്‍ട്‌സിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന ആദ്യ ബിഎംഎക്‌സ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

Top