നോണ്‍സെന്‍സിലെ ദിവ്യപ്രഭയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജോണി സാഗരിഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുതുമുഖമായ റിനോഷ് ജോര്‍ജ് നായകനാവുന്ന നോണ്‍ സെന്‍സ് ഒക്ടോബര്‍ 12ന് റിലീസ് ചെയ്യുന്നു. ചിത്രത്തിലെ ദിവ്യപ്രഭയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എംസി ജിതിനാണ്. സ്‌കൂള്‍ കൗമാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍, കെപിഎസി ലളിത, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

വ്യത്യസ്ത തലങ്ങളില്‍ സഞ്ചരിക്കുന്ന കഥയില്‍ ബിഎംഎക്സ് സൈക്കിള്‍ സ്പോര്‍ട്സിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന ആദ്യ ബിഎംഎക്സ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Top