ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ ഇനി മുതല്‍ അംഗപരിമിതരുടെ പട്ടികയില്‍

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ ഇനി മുതല്‍ അംഗപരിമിതരുടെ പട്ടികയില്‍.

ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്ക് വേണ്ടി നല്‍കിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്.

തുടര്‍ന്നാണ് ഇത്തരക്കാരെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്.

ഇതോടെ തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യയാത്ര തുടങ്ങി ഭിന്നശേഷികാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാകുന്ന തരത്തിലാണു സര്‍ക്കാര്‍ ഉത്തരവ്.

Top